
ആത്മീയ അധപതനത്തില്‍ നിന്ന് മനുഷ്യനെ രക്ഷിക്കുന്നത് അവന്‍ തന്നെ സൃഷ്ടിക്കുന്ന ആത്മീയതമാണ് എന്ന യുക്തിയുടെ പശ്ചാത്തലത്തിലാണ് ശ്രീ നാരായണ ഗുരു വിദ്യ കൊണ്ട് സ്വതന്ത്രരാകുവാന്‍ കേരള ജനതയെ ഉദ്ബോധിപ്പിക്കുന്നത്. അവര്‍ണ്ണ ജന വിഭാഗങ്ങള്‍ക്ക് പൊതു സ്ഥലത്തേയ്ക്ക് കടന്നു വരുവാനുള്ള മാര്‍ഗ്ഗമായി അദ്ദേഹം ക്ഷേത്രങ്ങളെയും വിദ്യാലയങ്ങളെയും കണ്ടു. മാനവ രാശിയുടെ സമൂലമായ മാറ്റം ലക്‌ഷ്യം വച്ചുകൊണ്ട് മഹാഗുരു നയിച്ച പരിഷ്കരണോന്‍മുഖ സാമൂഹിക വിപ്ലവത്തിന്റെ ബാക്കി പത്രമാണ് ഇന്നത്തെ കേരളം. അദ്ധേഹത്തിന്റെ ആശയവും ലകഷ്യവും തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കുക എന്ന ചരിത്ര ദൌത്യവുമായി ഗുരുവില്‍ വിശ്വസിക്കുന്ന ദശ കോടികള്‍ക്ക് ആശ്വാസമായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് എസ്. എന്‍. ഡി. പി.
ഗുരു ദര്‍ശനങ്ങളെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് അദ്ദേഹത്തോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച പ്രഥമ ജനറല്‍ സെക്രട്ടറി കുമാരനാശാനും പ്രഥമ വൈസ് പ്രസിഡന്‍റ്റ് ഡോ. പല്പ്പുവും കേരളത്തിന്‍റെ നവോധാനത്തില്‍ വഹിച്ച പങ്കു ചെറുതല്ല. സമാനമായ ഒരു ദൌത്യം തനെയാണ് യോഗത്തിന് ഇന്നും കേരള സമൂഹത്തില്‍ നിര്‍വഹിക്കുവാനുള്ളത്. വൈപ്പിന്‍ എസ്. എന്‍. ഡി. പി. യൂനിറ്റ് സാമൂഹിക ഇടപെടലുകളിലൂടെയും സജീവ പ്രവര്‍ത്തനങ്ങളിലൂടെയും മാതൃകാ പരമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന യൂണിറ്റാണ്. മൈക്രോഫിനാന്‍സ്, കള്‍ച്ചറല്‍ ഫോറം, സീനിയര്‍ സിറ്റിസന്‍ ഫോറം എന്നിവ യൂണിയന്‍റെ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നവയാണ്.